റിയാദ്: 2024 ഡിസംബറിൽ ആരംഭിച്ച റിയാദ് മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 10 കോടി കവിഞ്ഞു. ഏറ്റവും കൂടുതൽ യാത്രക്കാ രെത്തിയത് ഒലയ റോഡ് ബ്ലൂ ലൈനിലാണ്. ഈ ലൈനിൽ മൊത്തം 4.65 കോടി പേർ യാത്ര ചെയ്തു. തുടർന്ന് 1.7 കോടി യാത്രക്കാരുമായി കിങ് അബ്ദുല്ല റോഡിലെ റെഡ് ലൈനും മൂന്നാം സ്ഥാനത്ത് 1.2 കോടി യാത്രക്കാരുമായി മദീന റോഡ് ഓറഞ്ച് ലൈനുമാണ്.
മറ്റ് മൂന്ന് ലൈനുകളുടെയും മൊത്തം ഉപയോക്താക്കളുടെ എണ്ണം 2.45 കോടിയാണ്. ആരംഭിച്ചതിനു ശേഷം പദ്ധതിയുടെ പ്രവർത്തന പതിവ് നിരക്ക് 99.78 ശതമാനത്തിലധികം കവിഞ്ഞു.
നാഷനൽ മ്യൂസിയം സ്റ്റേഷൻ, ഖസർ അൽഹുകം, ഫിനാൻഷ്യൽ സെന്റർ, എസ്.ടി.സി പ്രധാന സ്റ്റേഷനുകൾ എന്നിവയാണ് റിയാദ് മെട്രോയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉപയോഗിച്ച സ്റ്റേഷനുകൾ. നിരവധി റിയാദ് മെട്രോ ലൈനുകൾക്കിടയിലുള്ള ഇന്റർചേഞ്ച് സ്റ്റേഷനുകളായ ഇവ മൊത്തം ഉപയോഗത്തിന്റെ 29 ശതമാനത്തിലധികം പേർ ഉപയോഗിച്ചു.