EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലൂസിഫറിനെ മറികടന്നു, മുന്നിൽ പ്രേമലു: പണം വാരി ചിത്രങ്ങളുടെ പട്ടികയിൽ സ‍ർവ്വം മായ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലൂസിഫറിനെ മറികടന്നു, മുന്നിൽ പ്രേമലു: പണം വാരി ചിത്രങ്ങളുടെ പട്ടികയിൽ സ‍ർവ്വം മായ
News

ലൂസിഫറിനെ മറികടന്നു, മുന്നിൽ പ്രേമലു: പണം വാരി ചിത്രങ്ങളുടെ പട്ടികയിൽ സ‍ർവ്വം മായ

Web Desk
Last updated: January 15, 2026 6:19 PM
Web Desk
Published: January 15, 2026
Share

ക്രിസ്മസ് റിലീസായി തീയേറ്ററുകളിൽ എത്തിയ നിവിൻ പോളി ചിത്രം സർവ്വം മായ ബോക്സ് ഓഫീസിൽ മികച്ച പ്രകടനത്തോടെ തുടരുകയാണ്. കഴിഞ്ഞ ആഴ്ച നൂറ് കോടി ക്ലബിലെത്തിയ ചിത്രം ഈ ആഴ്ച 130 കോടി കളക്ഷനിലേക്ക് എത്തി. ഇതോടെ മലയാളത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ പത്ത് മലയാള സിനിമകളുടെ പട്ടികയിലേക്ക് സ‍ർവ്വം മായയും എത്തി. നൂറ് കോടി ക്ലബിൽ എത്തുന്ന പതിമൂന്നാമത്തെ മലയാള സിനിമയാണ് സർവ്വം മായ.

പ്രമുഖ ട്രാക്കർമാരായ സാക്നിൽകിൻറെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രത്തിൻറെ കളക്ഷൻ ഇതുവരെ 130.5 കോടി ആയി. നിലവിൽ ടോപ്പ് ടെൻ കളക്ഷൻ സിനിമകളിൽ പത്താം സ്ഥാനത്താണ് സർവ്വം മായ. 129 കോടി ലൈഫ് ടൈം കളക്ഷൻ ഉള്ള ലൂസിഫറിനെയാണ് ചിത്രം പിന്നിലാക്കിയത്.

മലയാളത്തിൽ നിന്നും 300 കോടി ക്ലബിലെത്തിയ ഏക ചിത്രം ലോക ചാപ്റ്റർ 1 ചന്ദ്രയാണ് കളക്ഷനിൽ ഒന്നാം സ്ഥാനത്തുള്ളത്. മോഹൻലാൽ ചിത്രം എമ്പുരാൻ രണ്ടാം സ്ഥാനത്തുണ്ട്. രണ്ടും 2025-ൽ ഇറങ്ങിയ ചിത്രങ്ങളാണ്. മഞ്ഞുമ്മൽ ബോയ്സാണ് വരുമാനത്തിൽ മൂന്നാം സ്ഥാനത്ത്. തുടരും, 2018, ആടുജീവിതം, ആവേശം, പുലിമുരുകൻ, പ്രേമലു, സർവ്വം മായ എന്നിങ്ങനെയാണ് ആദ്യപത്തിലെ മറ്റു ചിത്രങ്ങൾ.

300 കോടി ക്ലബ്ബിൽ ഇടംപിടിച്ച ഏക ചിത്രം ലോകയാണ്. എമ്പുരാൻ 268 കോടി നേടിയപ്പോൾ മഞ്ഞുമ്മൽ ബോയ്സ് 242 കോടിയും തുടരും 235 കോടിയും നേടി. അഞ്ചാം സ്ഥാനത്തുള്ള 2018, 177 കോടിയും ആറാം സ്ഥാനത്തുള്ള ആടുജീവിതം 158 കോടിയും നേടിയിട്ടുണ്ട്. 156 കോടിയാണ് ആവേശത്തിൻറെ കളക്ഷൻ. പുലിമുരുകൻ 140 കോടിയിലേറെ നേടിയപ്പോൾ പ്രേമലുവിൻറെ ലൈഫ് ടൈം കളക്ഷൻ 136 കോടി ആയിരുന്നു.

TAGGED:Actor Nivin PaulyAju VargheeseAkhil SathyanChandraEmpuranLokaLuciferNivnivin paulyPremaluriya shibuSarvam Maya
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇറാൻ – യുഎസ്എ സമാധാന കരാറിലെ വ്യവസ്ഥകൾ പുറത്ത്
  • എല്‍ നിനോ വരുന്നു, യുഎഇയില്‍ കടുത്ത ചൂടിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
  • ഇറാൻ – യുഎസ് സമാധാന കരാറിൻ്റെ നിലനിൽപ്പിൽ ലെബനനിലെ ഇസ്രയേൽ ഇടപെടൽ നി‍ർണായകമെന്ന് ഇറാൻ
  • ശബരിമല ശ്രീകോവിലിൻ്റെ മേൽക്കൂരയിൽ നിറം മാറ്റം, അന്വേഷണം ആരംഭിച്ചു
  • ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും

You Might Also Like

News

16- കാരനെ ഭീകരസംഘടനയിൽ ചേരാൻ അമ്മയും സുഹൃത്തും നിർബന്ധിച്ചെന്ന കേസ് എൻ.ഐ.എ അന്വേഷിക്കും

November 19, 2025
News

ഇന്ന് വിധി ദിനം: നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി, നടി കോടതിയിലേക്ക് എത്തില്ല

December 8, 2025
NewsSports

2029ലെ ഏഷ്യൻ വിന്റർ ഗെയിംസ് സൗദിയിൽ‍

October 4, 2022
EntertainmentNews

വാടക ഗർഭധാരണത്തിൽ നയൻ താര – വിഘ്നേഷ് ദമ്പതികൾക്കെതിരെ അന്വേഷണം

October 10, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?