EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മുംബൈ ഇന്ത്യൻസ് വിടാൻ സൂര്യകുമാർ യാദവ്? ഇൻസ്റ്റാഗ്രാമിലെ ചിത്രങ്ങളെല്ലാം നീക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Sports > മുംബൈ ഇന്ത്യൻസ് വിടാൻ സൂര്യകുമാർ യാദവ്? ഇൻസ്റ്റാഗ്രാമിലെ ചിത്രങ്ങളെല്ലാം നീക്കി
Sports

മുംബൈ ഇന്ത്യൻസ് വിടാൻ സൂര്യകുമാർ യാദവ്? ഇൻസ്റ്റാഗ്രാമിലെ ചിത്രങ്ങളെല്ലാം നീക്കി

Web Desk
Last updated: June 8, 2026 12:47 PM
Web Desk
Published: June 8, 2026
Share

മുംബൈ: ഇന്ത്യൻ ടീം നായകസ്ഥാനത്ത് നിന്നും ടീമിൽ നിന്നും ഒഴിവാക്കപ്പെട്ട സൂര്യകുമാ‍ർ യാദവ് ഐപിഎല്ലിലെ തൻ്റെ ടീമായ മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തം. സൂര്യകുമാറിൻ്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലുണ്ടായ ചില മാറ്റങ്ങളാണ് ഈ രീതിയിലൊരു അഭ്യൂഹത്തിന് കാരണമായത്.

സൂര്യകുമാറിൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ മുംബൈ ഇന്ത്യൻസുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും പൂർണ്ണമായി നീക്കിയതാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ സൂര്യകുമാർ മുംബൈ ഇന്ത്യൻസിനെ അൺ ഫോളോ ചെയ്തതായി റിപ്പോർട്ടുകൾ വന്നെങ്കിലും പിന്നാലെ ഫോളോ ചെയ്തു. എന്നാൽ നിലവിലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ സൂര്യകുമാർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നില്ല. രോഹിത് ശർമ്മയ്ക്കും എം.എസ് ധോണിക്കുമൊപ്പമുള്ള ഒരു ചിത്രം മാത്രമാണ് ഇപ്പോൾ മുംബൈ ടീമുമായി ബന്ധപ്പെട്ട് സൂര്യയുടെ പ്രൊഫൈലിൽ നിലവിലുള്ളത്.

2018-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്നാണ് സൂര്യകുമാർ മുംബൈ ഇന്ത്യൻസിലെത്തുന്നത്. മുംബൈയുടെ പല കിരീടനേട്ടങ്ങളിലും നിർണായക പങ്കുവഹിച്ച സൂര്യയ്ക്ക് പക്ഷേ 2026 ഐ.പി.എൽ സീസണിൽ തിളങ്ങാനായിരുന്നില്ല. സീസണിൽ 20.77 ശരാശരിയിൽ 270 റൺസ് മാത്രമാണ് സൂര്യ നേടിയത്. രണ്ട് അർദ്ധസെഞ്ച്വറികൾ മാത്രമാണ് സൂര്യയുടെ അക്കൗണ്ടിലുള്ളത്. സീസണിൽ മുംബൈ ഇന്ത്യൻസ് പോയിൻറെ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്.

TAGGED:Mumbai IndianSKYsuryakumar yadav
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്
  • ഫുഡ് ബുക്ക് അവതരിപ്പിക്കുന്ന തിരമാല സീഫുഡ് ഫെസ്റ്റ് ജൂലൈ 26 വരെ
  • ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്കിൽ 20-30 ശതമാനം വരെ കുറവ്
  • പ്രവാസികളിൽ നിന്നും ശേഖരിച്ച ECR ഡെപ്പോസിറ്റ് തിരികെ വേണം: അപ്പീലുമായി മാത്തുക്കുട്ടി കടോൺ
  • പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകളുമായി ഖത്തർ  

You Might Also Like

NewsSports

ജയിക്കുന്നവർക്ക് മൂന്നാം കിരീടം; ഫ്രാൻസ് x അർജന്റീന ഫൈനൽ പോരാട്ടം ഞായറാഴ്ച

December 15, 2022
Sports

ലോകകപ്പ് രണ്ടാം ദിനം: ഇറാനെ വീഴ്ത്തി ഇംഗ്ലീഷ് പടയോട്ടം

November 21, 2022
NewsSports

ഖത്തർ ഒരുങ്ങി; ലോകകപ്പിന് ഞായറാഴ്ച കിക്കോഫ്

November 17, 2022
NewsSports

കോളിൻ ഡി ഗ്രാൻഡ്ഹോം വിരമിച്ചു

August 31, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?