EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മധുവിന് നീതി; 13 പ്രതികൾക്കും ഏഴ് വർഷം കഠിന തടവ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മധുവിന് നീതി; 13 പ്രതികൾക്കും ഏഴ് വർഷം കഠിന തടവ്
News

മധുവിന് നീതി; 13 പ്രതികൾക്കും ഏഴ് വർഷം കഠിന തടവ്

Web News
Last updated: April 5, 2023 7:46 AM
Web News
Published: April 5, 2023
Share

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ പതിമൂന്ന് പ്രതികൾക്കും ഏഴ് വർഷം കഠിന തടവ് വിധിച്ച് മണ്ണാർക്കാട് എസ് സി-എസ് ടി കോടതി. ഒന്നാം പ്രതി ഹുസൈൻ 1,05,000 രൂപയും മറ്റു പ്രതികൾ 1,18, 000 രൂപയും പിഴ അടയ്ക്കണം. പിഴത്തുക പകുതി മധുവിന്റെ അമ്മയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.

പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് പതിമൂന്ന് പേർക്കാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്. പ്രതികളെ തവനൂർ ജയിലിലേക്ക് മാറ്റും. ഉണ്ണികൃഷ്ണൻ, ചന്ദ്രൻ, അനിൽകുമാർ, ആനന്ദന്, മെഹറുന്നീസ, മയ്യൻ, മുരുകൻ, മരുതൻ, സൈതലവി, സുനിൽകുമാർ, മനാഫ്, രഞ്ജിത്, മണികണ്ഠൻ, അനൂപ്‌, അബ്ദുൽ ലത്തീഫ് തുടങ്ങിയവരാണ് കൂറുമാറിയ സാക്ഷികൾ.

16ാം പ്രതി മുനീറിന് മൂന്ന് മാസം തടവും അഞ്ഞൂറ് രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇയാൾക്കെതിരെ ബലപ്രയോഗം നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മറ്റ് പ്രതികളുടേതിന് സമാനമായി നരഹത്യ കുറ്റം ഇയാൾക്കെതിരെ ചുമത്തിയിരുന്നില്ല. ഇത്രയും നാൾ കേസിൽ മുനീർ ജയിലിൽ ആയിരുന്നു. അതിനാൽ അഞ്ഞൂറ് രൂപ പിഴ അടച്ച് ഇയാൾക്ക് പോകാം. അതേസമയം കൂറ് മാറിയ സാക്ഷികൾക്ക് എതിരെ നടപടിക്ക് കോടതി നിർദേശം നൽകി. 24 സാക്ഷികളാണ് കൂറുമാറിയത്.

TAGGED:ATTAPPADI MADHUMADHU
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 18-20 മണിക്കൂർ നീളുന്ന ജോലി, പുലർച്ചെ 4 മണിക്ക് ഫോൺ കോളുകൾ: മുഖ്യമന്ത്രി വിജയ്‌യുടെ പ്രവർത്തന ശൈലി വെളിപ്പെടുത്തി മന്ത്രി
  • ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്; മുൻ പാക് പ്രധാനമന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്ക
  • ഇറാനുമായി ചർച്ചകൾ തുടരണമെന്ന് അമേരിക്കയോട് തുർക്കി, ചർച്ചയ്ക്ക് പിന്തുണയറിയിച്ച് എർദോഗൻ
  • യുഎഇയിൽ താപനില 49 ഡിഗ്രി വരെ ഉയരും, മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത
  • മെക്ക പ്രതിരോധ സഖ്യത്തെ സ്വാഗതം ചെയ്ത് ട്രംപ്

You Might Also Like

News

കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയ്ക്ക് നേരെ ചാവേര്‍ ആക്രമണം നടത്തും; ബിജെപി ഓഫീസില്‍ ഭീഷണിക്കത്ത്

April 22, 2023
EntertainmentNews

7 കോടി വ്യൂസുമായി വിക്രമിന്റെ ‘കോബ്ര’ ട്രയിലർ

August 26, 2022
EntertainmentNews

‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?’ സ്ഫടികം വീണ്ടും തിയറ്ററുകളിലേക്ക്

November 29, 2022
News

ഇറാനിലെ ജനകീയപ്രക്ഷോഭം: കൊല്ലപ്പെട്ടവരുടെ എണ്ണം 538 ആയി, പതിനായിരത്തിലേറെ പേർ അറസ്റ്റിൽ

January 12, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?